#complaint | കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഡോക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയുമായി യുവതി

#complaint | കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഡോക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയുമായി യുവതി
Dec 5, 2024 10:51 PM | By VIPIN P V

ചേവായൂർ (കോഴിക്കോട് ) : ( www.truevisionnews.com ) ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.

ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ചാണ് സംഭവം.

കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി.

വഴിയിൽ വെളിച്ചക്കുറവുള്ളതു കാരണം കാറിലെ ആളുകളെ കാണാൻ സാധിച്ചില്ല. ഈ ഭാഗങ്ങളിൽ സിസിടിവികളും ഇല്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നവർ മാത്രമേ വിജനമായ റോഡിൽ ഉണ്ടാവുകയുള്ളൂ.

അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി.

ഇത് സംബന്ധിച്ച് വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പൽ വിവിധ വിഭാഗങ്ങൾ, കോളജ് യൂണിയൻ, പിജി അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു.

രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

#Attempt #abduct #female #PGdoctor #KozhikodeMedicalCollege #woman #complained

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories